ലാവലിന്‍ ഗൂഢാലോചനക്ക് പിന്നില്‍ കാര്‍ത്തികേയന്‍
കൊച്ചി: ലാവലിന്‍ കേസില്‍ ഗൂഢാലോചന തുടങ്ങിവച്ചത് മുന്‍ മന്ത്രി ജി. കാര്‍ത്തികേയനാണെന്ന് റിപ്പോര്‍ട്ട്. സിബിഐയുടെ കുറ്റപത്രത്തെ ഉദ്ധരിച്ച് ഒരു ചാനലാണ് ഇക്കാര്യം പുറത്തുവിട്ടിരിയ്‌ക്കുന്നത്.
കാര്‍ത്തികേയന്‍ തുടങ്ങിവച്ച ഗൂഢാലോചനയുടെ ഗുണഭോക്താവായി പിന്നീട് വന്ന വൈദ്യുതി മന്ത്രി പിണറായി വിജയന്‍ മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാലിതില്‍ കാര്‍ത്തികേയന്‍ നേരിട്ട് ഇടപെട്ടതിന് തെളിവില്ല.
232 പേജുള്ള കുറ്റപത്രത്തില്‍ 81 മുതല്‍ 93 പേജ് വരെയുള്ള ഭാഗത്താണ് ലാവലിന്‍ ഇടപാടില്‍ കാര്‍ത്തികേയന്റെ പങ്കിനെക്കുറിച്ച് വിശദീകരിയ്‌ക്കുന്നത്.
1995 ആഗസ്റ്റ് 10ന് ലാവലിനുമായി കാര്‍ത്തികേയന്‍ ചട്ടം ലംഘിച്ച് ഒപ്പിട്ടതായി കുറ്റപത്രം പറയുന്നു. തുടര്‍ന്ന് മറ്റു ചില കരാറുകളിലും ഒപ്പുവച്ചു എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ പിന്നീട് മന്ത്രിയായ പിണറായി വിജയന്‍ മുന്‍മന്ത്രി തുടങ്ങിവച്ച ഗൂഢാലോചന പൂര്‍ത്തിയാക്കുകയായിരുന്നു.
കേസില്‍ കാര്‍ത്തികേയന്‍ പ്രതിയാകേണ്ടതാണെന്നും എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നുവെന്നും സിബിഐയുടെ കുറ്റപത്രത്തിലുണ്ട്.












Click it and Unblock the Notifications