ലാവലിന്‍: ഹൈക്കോടതി വിധി വ്യാഴാഴ്ച
കൊച്ചി: ലാവലിന്‍ കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച ഹര്‍ജികളില്‍ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. ഇത് സംബന്ധിച്ച ഹര്‍ജികളില്‍ കോടതി വാദം പൂര്‍ത്തിയാക്കി.
പ്രോസിക്യൂഷന്‍ അനുമതി നല്കുന്ന കാര്യത്തില്‍ കോടതി ഇപ്പോള്‍ ഇടപെടരുതെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ അഡ്വ. എം.കെ.ദാമോദരന്‍ വാദിച്ചു. സിബിഐ കുറ്റപത്രം പോലും സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കോടതി ഇടപെടുന്നത് ഉചിതമല്ല. ഇക്കാര്യത്തില്‍ കോടതി ഇടപെട്ടാല്‍ അത് മന്ത്രിസഭയുടെയും ഗവര്‍ണറുടെയും അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാകുമെന്നും അഡ്വ. ദാമോദരന്‍ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന് അനുമതി തേടുന്ന കത്ത് സര്‍ക്കാരിന് ലഭിച്ചത് ജനുവരി 21-നു മാത്രമാണെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് ബോധിപ്പിച്ചു. ഇതു പരിശോധിച്ചു വരുന്നു. വിശദമായി പഠിക്കാന്‍ കൂടുതല്‍ സമയം വേണം. അനുമതി സംബന്ധിച്ചു മന്ത്രിസഭാ യോഗമാണ് തീരുമാനമെടുക്കേണ്ടത്. തീരുമാനം നീതിപൂര്‍വമല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ഇടപെട്ട് സ്വതന്ത്ര തീരുമാനം കൈക്കൊള്ളാമെന്നും അഡ്വക്കറ്റ് ജനറല്‍ വാദത്തില്‍ ചൂണ്ടിക്കാട്ടി.
അതേ സമയം പ്രോസിക്യൂഷന്‍ സംബന്ധിച്ച കാര്യത്തില്‍ സിബിഐ തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നും എജി ഹൈക്കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷന് കോടതി അനുമതി ആവശ്യമാണെന്ന് കണ്ടെത്തിയാല്‍ ഇതിന് സമയപരിധി നിശ്ചയിക്കണമെന്ന വാദിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. അനുമതി ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ മാത്രമേ കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയൂവെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications