കന്യാസ്‌ത്രീ തൂങ്ങിമരിച്ചു
തിരുവനന്തപുരം: പോങ്ങുംമൂട് ഡിഇഎം കോണ്‍വെന്‍ില്‍ കന്യാസ്‌ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിനിയായ സിസ്‌റ്റര്‍ ജോസഫൈന്‍ (38) മരിച്ചത്. ഇവരെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് മഠത്തിലെ മറിക്കുള്ളില്‍ സിസ്റ്റര്‍ ജോസഫൈനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടതായി കോണ്‍വെന്റ് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. മലങ്കര കത്തോലിക്കാ സഭയുടേതാണു കോണ്‍വെന്റ്.
സിസ്റ്റര്‍ ജോസഫൈന്‍ മനോരോഗ ചികില്‍സയിലായിരുന്നുവെന്ന് കോണ്‍വെന്റ് അധികൃതര്‍ അറിയിച്ചതായി മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു. കോണ്‍വെന്റിലെ അന്തേവാസികളെയും പ്രൊവിന്‍ഷ്യല്‍ ജനറാള്‍ ലില്ലി തോമസിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് കന്യാസ്‌ത്രീകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ ഇതോടെ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ വര്‍ഷം കൊല്ലം തങ്കശേരി പോര്‍ട്ട് പള്ളിയിലെ അന്തേവാസിനിയായ കന്യാസ്‌ത്രീ അനൂപ മേരി ആത്മഹത്യ ചെയ്‌ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
മഠത്തിലെ മുതിര്‍ന്ന കന്യാസ്‌ത്രീയുടെ പീഡനങ്ങളെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് അനൂപ മേരി ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.












Click it and Unblock the Notifications