എയര്‍പോര്‍ട്ട് അക്രമം ട്രിവാന്‍ഡ്രം ക്ലബില്‍ റെയ്‌ഡ്
തിരുവനന്തപുരം: വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും അവരെ മര്‍ദ്ദിയ്‌ക്കുകയും ചെയ്‌ത കേസുമായി ബന്ധപ്പെട്ട് ട്രിവാന്‍ഡ്രം ക്ലബില്‍ പോലീസ് റെയ്‌ഡ് നടത്തി. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം റെയ്‌ഡ് അല്‌പസമയത്തിനകം നിര്‍ത്തി പോലീസ് തിരിച്ചു പോയതായും റിപ്പോര്‍ട്ടുകളുണ്ട്.
മദ്യപിച്ച് ബഹളമുണ്ടാക്കുകയും സുരക്ഷ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌ത മലയാളിയായ രാമന്‍ പിള്ള എന്ന രഘു, ബ്രിട്ടീഷ് പൗരത്വമുള്ള ഈജിപ്‌തുകാരന്‍ അഹമ്മദ് മുഹമ്മദ് അല്‍ ജലക് എന്നിവര്‍ ക്ലബിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഇവര്‍ക്കായി ഇന്റലിജന്റസ് ബ്യൂറോ നോട്ടീസ് നല്‌കിയിട്ടുണ്ട്.
ചൊവ്വാഴച രാത്രി കൊല്ലത്തെ വള്ളിക്കീഴിലെ വീട്ടിലും രഘുവിനായി പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. ഭീകരാക്രമണ ഭീഷണി നിലനില്‌ക്കുന്ന സാഹചര്യത്തില്‍ കേരള പോലീസ് വിമാനത്താവളത്തില്‍ നടന്ന അക്രമത്തെ നിസാരമായി കൈകാര്യം ചെയ്‌ത രീതിയെ ഇന്റലിജന്റ്‌സ് ബ്യൂറോ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications