Get Updates
Get notified of breaking news, exclusive insights, and must-see stories!

സേനാപതിക്കെതിരെ ടോം വടക്കന്‍

തിരുവനന്തപുരം: എഐസിസി ഓഫിസില്‍ ചായ കൊടുക്കാന്‍ നില്‍ക്കുന്നവര്‍ക്കും തൂപ്പുകാര്‍ക്കും തിരഞ്ഞെടുപ്പില്‍ സീറ്റ്‌ കൊടുക്കരുതെന്ന പരാമര്‍ശത്തിനെതിരെ എഐസിസി സെക്രട്ടറി ടോം വടക്കന്‍ രംഗത്തെത്തി.

ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ്‌ നേതൃസംഗമത്തില്‍ ഉടുമ്പന്‍ചോലയില്‍നിന്നുള്ള കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ. സേനാപതി വേണുവാണ്‌ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇരുന്ന വേദിയില്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ഈ രീതിയിലുള്ള വിമര്‍ശനം കോണ്‍ഗ്രസ് സംസ്ക്കാരത്തിന് ചേര്‍ന്നതല്ലെന്ന് ടോം വടക്കന്‍ പറഞ്ഞു.

യോഗത്തില്‍ സംസാരിയ്ക്കാനിരുന്ന പലരുടേയും പേര്‌ വെട്ടിയാണ് സേനാപതി വേണുവിന്‌ ആദ്യം പ്രസംഗിക്കാന്‍ അവസരം ലഭിച്ചതെന്ന് ടോം വടക്കന്‍ ആരോപിച്ചു. മത്സരിക്കാന്‍ ഉന്നത കുടുംബത്തില്‍ ജനിക്കണമെന്നില്ല. നിലം തുടയ്ക്കുന്നവര്‍ക്കും പാത്രം കഴുകുന്നവര്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ട്‌. അഞ്ച് വര്‍ഷം മുന്പ് കോണ്‍ഗ്രസിലെത്തിയ സേനാപതിയ്ക്ക് പാര്‍ട്ടിയെ കുറിച്ച് വേണ്ടത്ര ധാരണയില്ല.

വേണുവിന്റെ ആരോപണം തന്നെ ഉദ്ദേശിച്ചാണെന്ന് വ്യക്തമായി സമ്മതിച്ച ടോം വടക്കന്‍ തൃശൂരിലെ മുന്‍ എംപിയും ഭൂമി കച്ചവടക്കാരനുമായ ഒരു നേതാവിന് സംഭവത്തില്‍ പങ്കുള്ളതായി കുറ്റപ്പെടുത്തി.

ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മത്സരിയ്ക്കാന്‍ ടോം വടക്കന്‍ ശ്രമിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുള്ള കത്തോലിക്ക സഭയുടെ പിന്തുണ തേടാനും വടക്കന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+