വിഴിഞ്ഞം കരാര്‍ രണ്ടാം ലാവലിന്‍: ചെന്നിത്തല
കണ്ണൂര്‍: ഒട്ടേറെ കേസുകള്‍ പരിശോധിയ്‌ക്കുന്ന അന്വേഷണ ഏജന്‍സിയാണ് സിബിഐയെന്നും അവര്‍ക്ക് തെറ്റ് സംഭവിയ്‌ക്കാമെന്നും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.
എന്നാല്‍ സിബിഐ അന്വേഷിക്കുന്ന എല്ലാ കേസുകളെയും അത്തരത്തില്‍ കണക്കാക്കേണ്ടെന്നും ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുടുങ്ങുമെന്നും ചെന്നിത്തല പറഞ്ഞു. കേരള രക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
ലാവലിന്‍ കേസില്‍ നിന്ന് തലയൂരാമെന്ന് പിണറായിയും സിപിഎമ്മും കരുതേണ്ട. കേരള രക്ഷാ മാര്‍ച്ചിന് അഭൂതപൂര്‍വമായ പിന്തുണയാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ലഭിയ്‌ക്കുന്നത്. സര്‍ക്കാരിനെതിരായ ജനവികാരമാണ് ഇതില്‍ നിന്നും പ്രതിഫലിയ്‌ക്കുന്നത്.
വിഴിഞ്ഞം കരാറിനെ രണ്ടാം ലാവലിനെന്ന് ചെന്നിത്തല വിശേഷിപ്പിച്ചു. മന്ത്രി എം. വിജയകുമാറും സിപിഎമ്മും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കരാറിലെ അഴിമതിയെക്കുറിച്ച് നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications