സെക്രട്ടറി സ്ഥാനത്ത് തുടരും പിണറായി
പട്ടാമ്പി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് താന്‍ മാറണമെന്ന കുറെയാളുകളുടെ ആഗ്രഹം നടപ്പില്ലെന്ന് പിണറായി വിജയന്‍.
പാര്‍ട്ടി ഏല്‌പിച്ച സ്ഥാനം പാര്‍ട്ടി പറയുന്ന വരെ ഒഴിയില്ല. ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയിലേക്ക് കയറി വന്നവനല്ല താന്‍. ആര് എന്ത് ചെയ്യണമെന്ന് തീരുമാനിയ്‌ക്കുന്നത് പാര്‍ട്ടിയാണ് പിണറായി പറഞ്ഞു. പാലക്കാട് നവകേര മാര്‍ച്ചിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ കരിവാരി തേയ്‌ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. ചിലര്‍ പറയുന്നത് ശരിയും മറ്റു ചിലര്‍ പറയുന്നത് അസംബന്ധങ്ങളുമായാണ് മാധ്യമങ്ങള്‍ പ്രചരിപ്പിയ്‌ക്കുന്നത്. മാധ്യമ പ്രചരണങ്ങളില്‍ പാര്‍ട്ടിയെ സ്‌നേഹിയ്‌ക്കുന്നവര്‍ക്ക് പോലും ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും പിണറായി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒളിയ്‌ക്കാന്‍ യാതൊന്നുമില്ല. സാമ്പത്തിക മാന്ദ്യം മൂലം വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി കേന്ദ്രം പ്രത്യേക പദ്ധതി ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications