ബീഹാറില്‍ ഒരു കുടുംബത്തിലെ എട്ടു പേരുടെ തലവെട്ടി
പട്ന: ബീഹാറിലെ ഭഗല്‍പൂരില്‍ സന്പന്നയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത ദരിദ്ര യുവാവിന്റെ കുടുംബത്തിലെ എട്ടു പേരെ വെടിവെച്ച് കൊന്ന ശേഷം തലവെട്ടി നദിയിലെറിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബത്തിലെ 15 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.
ഇരുപത്തിയൊന്നുകാരനായ രത്തന്‍ മണ്ഡല്‍ പതിനെട്ടുകാരിയായ കാഞ്ചന്‍ കുമാരിയെ രഹസ്യമായി വിവാഹം കഴിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
കാഞ്ചന്‍ കുമാരിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ തുടക്കം മുതലെ എതിര്‍ത്തിരുന്നു. ഒടുവില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിനായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന്റെ ബന്ധുക്കളെ വീട്ടിലേക്കു വിളിച്ചു വരുത്തി. അവിടെവച്ചാണ് കൂട്ടക്കൊല അരങ്ങേറിയതെന്ന് ഭഗല്‍പുര്‍ പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങള്‍ നദിയില്‍ നിന്നു കണ്ടെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഭഗല്‍പുര്‍.












Click it and Unblock the Notifications