Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുമിനിമം പരിപാടി വിജയം: രാഷ്ട്രപതി

ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയതെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. പതിനാലാം ലോക് സഭയുടെ അവസാന സമ്മേളനത്തിന് മുന്നോടിയായി നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.

ആക്രമണം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു എന്നും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി വ്യക്തമാക്കി.

യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടി വിജയകരമായിരുന്നു. ഗ്രാമീണ മേഖലയില്‍ 3.4 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു, ഇതില്‍ 55 ശതമാനത്തോളം പിന്നോക്ക വിഭാഗത്തിലാണ്. ഗ്രാമീണ വൈദ്യുതി പദ്ധതി മൂലം അന്പതിനായിരം ഗ്രാമങ്ങള്‍ വൈദ്യുതീകരിയ്ക്കാന്‍ സാധിച്ചു.

ശ്രീലങ്കയില്‍ സര്‍ക്കാരും എല്‍ടിടിയും തമ്മില്‍ ചര്‍ച്ച തുടരണം. കശ്മീരില്‍ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞത് ജനാധിപത്യത്തിന്റെ വിജയമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+