നടന്‍ വിജയകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു

കഴിഞ്ഞ ദിവസം സൗത്ത് കളമശേരി റെയ്‌ല്‍ ഓവര്‍ ബ്രിഡ്ജിനടുത്ത് മുഖത്ത് മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവുമായി ബന്ധപ്പെട്ടാണ് വിജയകുമാറിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചു വരുത്തിയത്. അസിസ്റ്റന്റ് കമ്മീഷണര്‍ റഫീക്കും സംഘവും ചോദ്യം ചെയ്യുന്നതിനിടെ കൈയില്‍ ഒളിപ്പിച്ചിരുന്ന ബ്ലെയ്ഡ് ഉപയോഗിച്ചു ഞരമ്പു മുറിക്കുകയായിരുന്നു.
വിജയകുമാറിനെ കാക്കനാട് സണ്‍റൈസ് ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പണം തട്ടിപ്പ് സംഭവം ആസൂത്രിതമാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വിജയകുമാറിനെ തൃക്കാക്കര അസി. കമ്മീഷണറുടെ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്‌തത്.
വിജയകുമാറിന്റെ മൊബൈല്‍ ഫോണില്‍ വന്നിട്ടുള്ളതും വിളിച്ചിട്ടുള്ളതുമായ നമ്പറുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ചൊവ്വാഴ്‌ച രാവിലെ 10.30ന് കളമശേരി മേല്‍പാലത്തിന് മുകളിലായിരുന്നു 25 ലക്ഷം തട്ടിയ സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ ഹെന്‍ട്രി എന്നയാള്‍ ബാഗില്‍ പണവുമായി പോകുമ്പോള്‍ എതിരെ വന്ന നാലംഗ സംഘം കണ്ണില്‍ മുകളക് പൊടിയെറിഞ്ഞ് പണം തട്ടിയെന്നാണ് പരാതി.












Click it and Unblock the Notifications