Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ തീരുമാനം സര്‍ക്കാരിന്റെ

കൊച്ചി: ലാവലിന്‍ കേസില്‍ പ്രതികളുടെ പ്രോസിക്യൂഷന്‍ അനുമതി നല്‌കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരാണെന്ന്‌ ഹൈക്കോടതി വിധിച്ചു.

കേസിലെ പ്രതികളായ പിണറായിയുടെയും രണ്ട്‌ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക്‌ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന്‌ പ്രഖ്യാപിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ്‌ ഹൈക്കോടതി ഉത്തരവ്‌.

കഴിയുമെങ്കില്‍ മൂന്ന്‌ മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന്‌ കോടതി സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു. സിബിഐ കുറ്റപത്രം പോലും സമര്‍പ്പിയ്‌ക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതി ഇപ്പോള്‍ ഇടപെടുന്നത്‌ അപക്വമാണെന്നും ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ.ബി കോശിയും ജസ്‌റ്റിസ്‌ പി. ഭഗവദാസനും അടങ്ങുന്ന ബഞ്ച്‌ വിധിച്ചു.

കോടതിയുടെ ഇടപെടല്‍ അപക്വവും മന്ത്രിസഭയുടെയും ഗവര്‍ണറുടെയും ഭരണഘടനാപരമായ അധികാരത്തിലുള്ള കടന്നുകയറ്റമാകുമെന്നുള്ള പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചു. കേസ്‌ ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിയ്‌ക്കുന്നതിനാലാണ്‌ തീരുമാനം എടുക്കാത്തതെന്ന്‌ കോടതി വ്യക്തമാക്കി. മൂന്ന്‌ മാസത്തിനകം തീരുമാനം എടുക്കാനായില്ലെങ്കില്‍ സര്‍ക്കാരിന്‌ കൂടുതല്‍ സമയം ആവശ്യപ്പെട്ട്‌‌ കോടതിയെ സമീപിയ്‌ക്കാമെന്നും ഉത്തരവിലുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+