കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ജില്ലയില്‍ വെള്ളിയാഴ്ച എല്‍ഡിഎഫ് 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കും. തലസ്ഥാനത്ത്‌ ഹൈക്കോടതി ബഞ്ച്‌ സ്ഥാപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

അതേ സമയം ഹൈക്കോടതി ബഞ്ച് ലഭിയ്ക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടു മൂലമാണെന്ന് ആരോപിച്ച് യുഡിഎഫ് നാളെ വഞ്ചനാദിനവും ആചരിക്കുന്നുണ്ട്.

ബഞ്ച്‌ അനുവദിക്കുന്ന കാര്യത്തില്‍ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്‌ കേന്ദ്ര സര്‍ക്കാരാണെന്നുമാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം.

എന്നാല്‍ ഹൈക്കോടതി ബഞ്ചിന്റെ കാര്യത്തില്‍ ഇരുമുന്നണികളും കബളിപ്പിക്കല്‍ നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നാരോപിച്ച് വെള്ളിയാഴ്ച തലസ്ഥാനത്ത്‌ ബി ജെ പി പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്ന് ബിജെപി അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് തലസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികള്‍ പണിമുടക്കുമെന്ന് സി ഐ ടി യു നേതൃത്വം അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പിന്തുണയും ഉള്ളതിനാല്‍ തലസ്ഥാനത്തെ ജനജീവിതം സ്തംഭിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X