പിബി ഇല്ലെന്ന് പറഞ്ഞാല്‍ ഇല്ലെന്ന് തന്നെ
പാലക്കാട്: ലാവലിന്‍ ഇടപാടില്‍ മുന്‍ പോളിറ്റ് ബ്യൂറോ അംഗം ഇ. ബാലാനന്ദന്‍ കത്തെഴുതിയിട്ടില്ലെന്ന് പറഞ്ഞാല്‍ ഇല്ല എന്ന് തന്നെയാണ് അര്‍ത്ഥമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കത്ത് വ്യാജമാണെന്ന് അതില്‍ നിന്ന് തന്നെ വ്യക്തമാണ്.
ബാലാനന്ദന്റെ കത്ത് പിബിയില്‍ ചര്‍ച്ച ചെയ്യുമെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പ്രസ്‌താവനയോട് പ്രതികരിയ്‌ക്കുകയായിരന്നു പിണറായി. ഇല്ലാത്ത കത്ത് ഉണ്ടെന്ന് ആരും പറയില്ല.
ബാലാനന്ദന്റെ കത്ത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യവും വിഎസിന്റെ ഉത്തരവും ഏത് സാഹചര്യത്തിലായിരുന്നുവെന്ന് അറിയില്ല. ഇത് പരിശോധിച്ചതിന് ശേഷം മറുപടി പറയാം പിണറായി പറഞ്ഞു.
സിപിഎമ്മിനെതിരെയുള്ള മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും സജീവമായതായി പിണറായി ആവര്‍ത്തിച്ചു. ഏതാനും പേര്‍ കൂടിയിരുന്ന് പാര്‍ട്ടിയ്‌ക്കെതിരെ നുണപ്രചരണവും ആരോപണങ്ങളും സൃഷ്ടിയ്‌ക്കുന്ന രീതി ഇപ്പോഴുമുണ്ട്. മാനേജുമെന്റുകളാണ് ഇവയെ നിയന്ത്രിക്കുന്നത്.
ലാവലിന്‍ കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി കാരാട്ടിന്റെ പേര് വലിച്ചിഴയ്‌ക്കാന്‍ താന്‍ ആഗ്രഹിയ്‌ക്കുന്നില്ല. കര്‍ണാടകയിലെ പോലീസ് സംവിധാനം ആര്‍എസ്‌എസിന്റെ ചൊല്‍പ്പടിയിലാണെന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications