മുംബൈ ആക്രമണം ഗൂഢാലോചനയുടെ ഒരുഘട്ടം പാകിസ്താനില്‍
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ ഭാഗിക ഗൂഢാലോചന പാക്കിസ്ഥാനിലാണ് നടന്നതെന്ന് പാക് ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക് സമ്മതിച്ചു. ആക്രമണത്തില്‍ പാക് ഭീകര സംഘടന ലഷ്കര്‍ ഇ തോയ്‌ബയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണവും പാക്കിസ്ഥാന്‍ ശരിവച്ചു.
ഇന്ത്യയുടെ കസ്റ്റഡിയിലുള്ള അജ്മല്‍ അമിര്‍ കസബിനെയും മറ്റ് ഒമ്പത് പേരെയുമാണ് പാകിസ്താന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളായി കണ്ടെത്തിയിരിക്കുന്നത്.കുറ്റവാളികള്‍ക്ക് കൃത്യം നിര്‍വഹിക്കാന്‍ സൈബര്‍ സഹായം ലഭിച്ചതായി പാകിസ്താന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ അന്വേഷണം നടത്തിയത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും.
പാകിസ്താന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തില്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും മാലിക് വ്യക്തമാക്കി.












Click it and Unblock the Notifications