റെയില്‍വെ ബജറ്റ് വെള്ളിയാഴ്ച
ദില്ലി: പൊതുതിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്ക്കെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നിറഞ്ഞ ഇടക്കാല ബജറ്റായിരിക്കും മന്ത്രി ലാലുപ്രസാദ് യാദവ് വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിയ്ക്കുക.
കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ ലാലുവിന് മുന്പില്‍ നിരത്തിയിട്ടുണ്ടെങ്കിലും ഇതെത്രത്തോളം ലക്ഷ്യം കാണുമെന്ന കാര്യം പറയാനാവില്ല. പുതിയ നികുതി നിര്‍ദ്ദേശങ്ങളോ വന്‍ സാന്പത്തിക ബാധ്യത വരുന്ന പദ്ധതികളോ ഇടക്കാല ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേക വിലക്കുകളൊന്നുമില്ലെങ്കിലും കീഴ്വഴക്കമനുസരിച്ച് അതുണ്ടാകാറില്ല.
ഇടക്കാല റെയില്‍വെ ബജറ്റില്‍ കാര്യമായ വന്‍ പദ്ധതികളൊന്നും പ്രഖ്യാപിക്കില്ലെന്ന് ലാലുപ്രസാദ് യാദവ് അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ ഗരീബ് രഥുകള്‍ തുടങ്ങാനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ഇടക്കാല ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചേക്കും.
പുനെ-മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് തീവണ്ടിയാണ് ലാലുവിന്റെ മനസിലുള്ള മറ്റൊരു പദ്ധതി. രാജ്യത്തെ പിന്നാക്ക പ്രദേശങ്ങളിലേക്കു കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.
ബജറ്റിനെ കേരളം വന്‍ പ്രതീക്ഷയോടെയാണു കാണുന്നത്. കേരളം കേന്ദ്രമാക്കി പ്രത്യേക റെയില്‍വെ സോണ്‍ അടക്കം ചെറുതും വലുതുമായ ഒട്ടനവധി ആവശ്യങ്ങള്‍ കേരളത്തിനുണ്ട്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആലപ്പുഴ വാഗണ്‍ റിപ്പയര്‍ ഫാക്റ്ററിയുടെ ആരംഭവും കഞ്ചിക്കോട്ടുള്ള റെയില്‍ കോച്ച് ഫാക്ടറിയ്കക്ക് എന്ത്മാത്രം ധനസഹായമാണ് നീക്കിവെയ്ക്കുന്നതുമാണ് കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications