ഷാരൂഖിന്റെ വസതിയ്‌ക്ക് നേരെ കുപ്പിയേറ്
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലുള്ള വസതിയായ 'മന്നത്തി'ന് നേരെ അക്രമം.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ മണ്ണെണ്ണ നിറച്ച കുപ്പികള്‍ വീടിന് നേരെ വലിച്ചെറിഞ്ഞു.
വീടിന് കാവല്‍ നിന്നിരുന്ന സുരക്ഷാ ഗാര്‍ഡുകള്‍ ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവമുണ്ടാകുമ്പോള്‍ ഷാരൂഖ് വീട്ടില്‍ ഉണ്ടായിരുന്നില്ല.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications