25 ലക്ഷം തട്ടിയ കേസില്‍ നടന്‍ വിജയകുമാര്‍ മുഖ്യപ്രതി
കൊച്ചി: കളമശേരിയില്‍ ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം തട്ടിയ കേസില്‍ സിനിമാതാരം വിജയകുമാര്‍ മുഖ്യപ്രതിയെന്ന് പൊലീസ്. വിജയകുമാര്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ കൂടി കേസില്‍ ഉണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം പറഞ്ഞു. മുന്പും ഇതുപോലെ വിജയകുമാര്‍ പണം തട്ടിയതായി പോലീസ് സംശയിക്കുന്നുണ്ട്.
വിജയകുമാര്‍ പറയുന്നതെല്ലാം നുണയാണ്. കൃത്യം നടത്തിയതു പറവൂരുള്ള ഗുണ്ടകളുടെ സഹായത്താലാണെന്നും മനോജ് എബ്രഹാം പറഞ്ഞു.
ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന കുഴല്‍പ്പണമാണ് നഷ്ടപ്പെട്ടതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കുഴല്‍പ്പണ ശൃംഖലയില്‍ വിജയകുമാര്‍ മുഖ്യ കണ്ണിയാണെന്നും വ്യക്തമായിട്ടുണ്ട്.
ബുധനാഴ്ച ചോദ്യം ചെയ്യലിനിടെ പൊലീസ് തന്നെ അനാവശ്യമായി പീഡിപ്പിക്കുകയാണെന്ന്‍ ആരോപിച്ച് വിജയകുമാര്‍ കൈയിലെ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ള വിജയകുമാറിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് സൂചിപ്പിച്ചു.
കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിജയകുമാറിന്റെ ആത്മഹത്യ ശ്രമമെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു.












Click it and Unblock the Notifications