പിബി അജണ്ട അറിയില്ല പിണറായി
തൃശൂര്‍: ലാവലിന്‍ വിഷയം പ്രധാന ചര്‍ച്ചയാകുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ശനിയാഴ്‌ച തുടങ്ങാനിരിക്കെ ഇ ബാലാനന്ദന്റെ കത്ത് വ്യാജമാണെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ചു. കത്തിന് പിന്നില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയവരാണെന്നും അദ്ദേഹം ആരോപിച്ചു.
പിബി യോഗത്തലില്‍ പങ്കെടുക്കേണ്ടതിനാല്‍ തന്റെ അഭാവത്തില്‍ ഇ പി ജയരാജന്‍ നവകേരള മാര്‍ച്ച് നയിക്കും. മാര്‍ച്ചിന്റെ ഭാഗമായി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിയ്‌ക്കുകയയിരുന്നു അദ്ദേഹം.
പിബിയുെട സാധാരണ രീതിയിലുള്ള യോഗമാണ് ശനിയാഴ്‌ച ചേരുന്നത്. പിബി യോഗം വരുമ്പോള്‍ പങ്കെടുക്കേണ്ടതുണ്ട്. വെള്ളിയാഴ്‌ചത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി രാത്രിയില്‍ ദില്ലിയ്‌ക്ക് തിരിയ്‌ക്കും. പാര്‍ട്ടിയില്‍ ഇപ്പോള്‍ വിഭാഗീയത ഇല്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications