തിരുവനന്തപുരത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് അനുവദിയ്ക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരേ ഭരണകക്ഷിയായ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൂര്‍ണം.
ഇരുചക്രവാഹനങ്ങളൊഴിച്ച് മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചതോടെ കടകന്പോളങ്ങളും അടഞ്ഞ് കിടപ്പാണ്. ഹൈക്കോടതി ബഞ്ച് അനുവദിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മൂലമാണെന്ന് ആരോപിച്ച് പ്രതിപക്ഷം വെള്ളിയാഴ്ച വഞ്ചനാദിനം ആചരിക്കുന്നുണ്ട്.
എന്നാല്‍ ബഞ്ച് അനുവദിക്കുന്ന കാര്യത്തില്‍ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും ഇനി തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നുമാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം.
ഹൈക്കോടതി ബഞ്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന അഭിഭാഷകര്‍ക്കും സംഘടനകള്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് പൗരസമിതി കോ-ഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉപവാസവും നടക്കുന്നുണ്ട്.












Click it and Unblock the Notifications