പ്രതിപക്ഷ ബഹളം: നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വെട്ടിച്ചുരുക്കി
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ബഹളത്തോടെ നിയമസഭ ബജറ്റ് സമ്മേളനത്തിന് തുടക്കം. ലാവലിന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളം വച്ചത്.
ബഹളത്തിനിടെ ഗവര്‍ണര്‍ ആര്‍എസ്എസ് ഗവായിയുടെ നയപ്രഖ്യാപന പ്രസംഗം തസസ്പ്പെട്ടു. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് 10 മിനിറ്റിന് ശേഷം ഗവര്‍ണര്‍ പ്രസംഗം സാങ്കേതികമായ അവസാനിപ്പിച്ചു.
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി ഭരണഘടന ബാധ്യത നിറവേറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്ലക്കാഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് ബഹളം ഉണ്ടാക്കിയത്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് തന്നെയാണ് പ്രതിപക്ഷം സഭയിലെത്തിയത്.
പാര്‍ലമെന്ററി മര്യാദയനുസരിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താന്‍ തന്നെ അനുവദിയ്ക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം അത് ചെവിക്കൊണ്ടില്ല.
പാലസ്തീന് ജനതയ്ക്ക് സര്‍ക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കുന്നുവെന്ന് അറിയിച്ചു കൊണ്ടാണ് ഗവര്‍ണറുടെ പ്രസംഗം ആരംഭിച്ചത്. രാജ്യത്ത് നടന്ന തീവ്രവാദി സ്ഫോടനങ്ങളെ സര്‍ക്കാര്‍ അപലപിയ്ക്കുന്നു. ഭീകരാക്രമണത്തില്‍ പൊരുതി മരിച്ച സൈനികര്‍ക്ക് പ്രണാമം അര്‍പ്പിയ്ക്കുന്നു. തീവ്രവാദത്തെയും വര്‍ഗീയതയെയും സര്‍ക്കാര്‍ നേരിടും.സാന്പത്തിക മാന്ദ്യം നേരിടുന്നതിനുള്ള പ്രത്യേക പാക്കേജ് ബജറ്റില്‍ ഉണ്ടായിരിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞു.
ബഹളത്തെ തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ചയുടന്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മാത്രമായിരുന്നു കാര്യപരിപാടികളില്‍ ഉണ്ടായിരുന്നത്. നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി ഗവര്‍ണര്‍ മടങ്ങിയതോടെ സഭ വെള്ളിയാഴ്ചത്തേക്ക് പിരഞ്ഞു.
-
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രയേൽ; ലബനനിൽ കരയുദ്ധം ആരംഭിച്ചു -
ഇറാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേലിന്റെ കയ്യിൽ! ആയത്തുള്ള ഖാംനഇയെ വധിച്ചത് ഇങ്ങനെ -
സൗദി അറേബ്യയിൽ നിന്നും യുഎഇയിലും നിന്നും ക്രൂഡ് ഓയിൽ വരില്ല?; ഇന്ത്യ പെടും..പെട്രോൾ വില കത്തികയറും? -
ജിദ്ദയില്‍നിന്ന് 10 സര്‍വീസുകളുമായി ഇന്‍ഡിഗോ: സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു: മുന്‍ഗണന ഇവര്‍ക്ക് -
ഇന്ന് ബ്ലെഡ് മൂണ്‍, 2026 ലെ ആദ്യ പൂർണ ചന്ദ്രഗ്രഹണം; എപ്പോൾ കാണാം? വിശദമായി അറിയാം -
സ്വർണ വില വൈകീട്ട് വീണ്ടും കുറഞ്ഞു; ഇന്ന് വിലയിടിഞ്ഞത് രണ്ട് തവണ..80,000ത്തിലേക്കെങ്കിലും കുറയാതെ എങ്ങനെ? -
ഹോളി ആഘോഷത്തിനിടെ പശുവിനെ മദ്യം കുടിപ്പിച്ച് യുവാക്കൾ; ഞെട്ടിക്കുന്ന വീഡിയോ -
'മോഹൻലാലിന് പട്ടാളത്തിൽ നിന്നും അഞ്ച് പൈസയുടെ ഗുണമില്ല, കള്ള് കുപ്പി പോലും കിട്ടില്ല';മേജർ രവി -
യേശുദാസ് കഴിഞ്ഞ ജൻമത്തിൽ പൂജാരി, ലെന സന്യാസി..ഏഴരശനിയുടെ കാലത്ത് വിവാഹം';ആലപ്പി അഷ്റഫ് പറയുന്നു -
മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു; ഓർമ്മയായത് രാഷ്ട്രീയ കേരളത്തിന്റെ കരുത്തുറ്റ ശബ്ദം












Click it and Unblock the Notifications