നിയമസഭാ ബജറ്റ് സമ്മേളനം വെള്ളിയാഴ്‌ച തുടങ്ങുന്നു
തിരുവനന്തപുരം: ലാവലിന്‍ കേസിനെ ചൊല്ലി ഇടത് മുന്നണിയെ നയിക്കുന്ന സിപിഎമ്മിലും സര്‍ക്കാരിലും ഭിന്നത രൂക്ഷമായതിന്റെ പിന്നാലെ നിയമസഭാ ബജറ്റ് സമ്മേളനം വെള്ളിയാഴ്‌ച തുടങ്ങുന്നു.
സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ പ്രധാന തുരുപ്പ് ചീട്ട് ലാവലിന്‍ തന്നെയായിരിക്കും. ഇത് സംബന്ധിച്ച് മറ്റ് മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത ഏതുവിധേയനെയും മുതലെടുക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക.
പാര്‍ട്ടി സെക്രട്ടറിയുമായുള്ള മുഖ്യമന്ത്രിയുടെ ഭിന്നതയും അവരുടെ ജോലി എളുപ്പമാക്കുമെന്ന കാര്യമുറപ്പാണ്. സമ്മേളനത്തിനിടെ നടക്കുന്ന നിര്‍ണായകമായ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ തീരുമാനങ്ങളും രാഷ്ട്രീയ കക്ഷികള്‍ ഉറ്റുനോക്കുകായണ്.
അതേ സമയം ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‌കുന്നത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന് മൂന്ന് മാസത്തെ സാവകാശം നല്‌കിയത് ഭരണപക്ഷത്തിനും സിപിഎമ്മിനും ആശ്വാസമായിട്ടുണ്ട്.
ഇതിന് പുറമെ സിബിഐ കേന്ദ്ര സര്‍ക്കാരിന്റെ ചൊല്‍പ്പടിയിലാണെന്ന സുപ്രീം കോടതിയുടെ വിമര്‍ശനവും ഭരണപക്ഷത്തിന് പിടിവള്ളിയാകും.












Click it and Unblock the Notifications