ടിഎസ് ജോണിന്റെ ഭാര്യയുടെ മരണം മകന്‍ അറസ്റ്റില്‍
മല്ലപ്പള്ളി: മുന്‍ നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് ടി എസ് ജോണിന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ ജോസുകുട്ടി ജോണി(35)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മാനസികാസ്വസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇയാളെ മല്ലപ്പള്ളി താലൂക്കാശുപത്രിയില്‍ ഹാജരാക്കി നഖത്തിന്റെ അഗ്രവും രക്തവും ശേഖരിച്ച് ഫോറന്‍സിക് ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയിച്ചു.
എറണാകുളത്ത് താമസിച്ചിരുന്ന ജോസുകുട്ടി ഏതാനും ദിവസം മുന്പാണ് വീട്ടിലെത്തിയത്. ചിലന്തി കടിയേറ്റതിനെ തുടര്‍ന്ന് ഇയാള്‍ ഒരു വിഷ ചികിത്സാ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു.
വൈദ്യന്‍മാര്‍ മൂന്ന് മാസത്തെ പഥ്യം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യത്തിന് കഴിച്ചിരുന്ന മരുന്ന് നിര്‍ത്തിയിരുന്നു. മരുന്ന് നിര്‍ത്തിയതോടെ സമനില തെറ്റിയാതാവാം ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ നിന്ന് ബഹളം കേട്ടതായി അയല്‍വാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രിയാണ് റിട്ടയേഡ് അധ്യാപികയായ ഏലിയാമ്മ(65)യെ കിടപ്പു മുറിയില്‍ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്.












Click it and Unblock the Notifications