വിഎസ് കാരാട്ടുമായി കൂടിക്കാഴ്‌ച നടത്തി
ദില്ലി: ലാവലിന്‍ അഴിമതിക്കേസില്‍ സിപിഎം കേരള സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായതിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗം ശനിയാഴ്‌ച നടക്കും.
യോഗത്തില്‍ പങ്കെടുക്കാനായി വെള്ളിയാഴ്‌ച ദില്ലയിലെത്തിയ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്‌ച നടത്തി. പിബി അംഗം സീതാറാം യച്ചൂരിയും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തിരുന്നു.
കേസില്‍ പിണറായിയ്‌ക്കെതിരെയുള്ള ഇനിയും പുറത്തറിയാത്ത പല തെളിവുകളും വിഎസ് പിബി അംഗങ്ങള്‍ക്ക് കൈമാറുമെന്ന് സൂചനയുണ്ടായിരുന്നു. കൂടിക്കാഴ്‌ചയിലെ വിഷയങ്ങള്‍ വ്യക്തമല്ലെങ്കിലും ഇക്കാര്യങ്ങള്‍ വിഎസ് കാരാട്ടിനെ അറിയിക്കുകയോ രേഖകള്‍ നല്‍കുകയോ ചെയ്‌തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
ലാവലിന്‍ ഇടപാടിനെക്കുറിച്ച് മുന്‍ പിബി അംഗം ഇ ബാലാനന്ദന്‍ കാരാട്ടിന് നല്‍കിയ കത്ത് ലഭിച്ചിട്ടില്ലെന്ന വാദം തെറ്റാണെന്ന് പിബി അംഗങ്ങളെ ബോധ്യപ്പെടുത്താനുള്ള രേഖകളും വിഎസ് കരുതിയിട്ടുണ്ട്.
ലാവലിന്‍ വിഷയത്തില്‍ നേരത്തേ പിണറായിയെ രക്ഷിക്കാന്‍ തീരുമാനിച്ച പിബി ഇപ്പോള്‍ വിഷമവൃത്തത്തിലാണ്. കാരാട്ടിനെ കാണുന്നതിന് മുമ്പ് വിഎസ് ബുദ്ധദേവ് ഭട്ടചാര്യ ഉള്‍പ്പെടെയുള്ള പിബി അംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.


Click it and Unblock the Notifications