Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയദിനം: മുത്തലിക്കും കൂട്ടരും കരുതല്‍ തടങ്കലില്‍

Pramod Mutalik
ബാംഗ്ലൂര്‍: പ്രണയദിനം ആഘോഷിക്കുന്ന കമിതാക്കളെ ബലമായി വിവാഹം കഴിപ്പിക്കുമെന്ന്‌ ഭീഷണിമുഴക്കിയ ശ്രീരാമസേനാ തവലന്‍ പ്രമോദ്‌ മുത്തലിക്കിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കരുതല്‍ തടങ്കലിലാക്കി.

വെള്ളിയാഴ്‌ച ഉച്ചയോടെ ഗുല്‍ബര്‍ഗ ജില്ലയിലെ കമലാപുരയില്‍ വച്ചാണ്‌ മുത്തലിക്കിനെ ലോക്കല്‍ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. സംഘടനയുടെ കണ്‍വീനര്‍ പ്രസാദ്‌ അത്താവറിനെ മംഗലാപുരത്തും 139 പ്രവര്‍ത്തകരെ ബാംഗ്ലൂരിലും പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. 16നുമാത്രമേ നേതാക്കളെയും പ്രവര്‍ത്തകരെയും മോചിപ്പിക്കുകയുള്ളുവെന്ന്‌ പൊലീസ്‌ അറിയിച്ചു.

പ്രണയദിനത്തില്‍ ആരെങ്കിലും കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന്‌ കര്‍ണാടക സര്‍ക്കാര്‍ പൊലീസിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പ്രണയദിനത്തില്‍ ഒരുമിച്ചു നടക്കുന്ന യുവതീ യുവാക്കളെ നിര്‍ബ്ബന്ധപൂര്‍വ്വം വിവാഹം ചെയ്യിക്കുമെന്ന്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ വാര്‍ത്താസമ്മേളനം നടത്തിയാണ്‌ മുത്തലിക്ക്‌ പ്രഖ്യാപിച്ചത്‌.

ക്യാമറാമാനും പൂജാരിയും സേനാ പ്രവര്‍ത്തകരും താലിയും മറ്റു സജ്ജീകരണങ്ങളുമായി റോന്തുചുറ്റി കാണുന്ന കമിതാക്കളെ കല്യാണം കഴിപ്പിക്കുമെന്നായിരുന്നു ഭീഷണി. ദേശീയതലത്തില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും താക്കീതിനെത്തുടര്‍ന്ന്‌ ബാംഗ്ലൂരില്‍ നിര്‍ബ്ബന്ധിത വിവാഹം ഉണ്ടാകില്ലെന്നും പ്രതിഷേധ പ്രകടനം മാത്രമേ നടത്തുകയുള്ളുവെന്നും കഴിഞ്ഞദിവസം സേന വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+