മുത്തലിക്കിന് പ്രണയദിന സമ്മാനമായി അടിവസ്‌ത്രങ്ങള്‍
ബാംഗ്ലൂര്‍: പ്രണയദിനാഘോഷം ഭാരത സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും അത് ആഘോഷിക്കരുതെന്നും ആഹ്വാനം നല്‍കിയ ശ്രീരാമ സേനയ്‌ക്കെതിരെ വനിതാ സംഘടനകളുടെ പ്രതിഷേധം.
സേനാ അധ്യക്ഷന്‍ പ്രമോദ് മുത്തലിക്കിന്റെ ഓഫീസിലേയ്‌ക്ക് അടിവസ്‌ത്രങ്ങള്‍ അയച്ചുകൊണ്ടാണ് വിവിധ സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഹുബ്ലിയിലുള്ള ശ്രീരാമസേനാ കാര്യാലയത്തില്‍ സ്‌ത്രീകളുടെ പിങ്ക് നിറത്തിലുള്ള അടിവസ്‌ത്രങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്, പലതിലും അസഭ്യങ്ങള്‍ എഴുതിവച്ചിട്ടുണ്ട്.
ഇവിടത്തെ തപാലാപ്പീസ് ജോലിക്കാര്‍ പാര്‍സല്‍ വരവുകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. നാമമാത്രമായി പാര്‍സലുകളും മറ്റ് തപാല്‍ ഉരുപ്പടികളും എത്തുന്ന ഈ ഓഫീസില്‍ രണ്ടുദിവസമായി പാര്‍സലുകളുടെ റക്കോര്‍ഡ് വരവാണ്. ഇവയെല്ലാം സൂക്ഷിക്കാനുള്ള സ്ഥലസൗകര്യവും ഇവിടെയില്ല.
കുറേ പാഴ്‌സലുകള്‍ കൊറിയര്‍ സര്‍വീസ് വഴിയും പോകുന്നുണ്ട്. അസഭ്യം എഴുതി അടിവസ്‌ത്രങ്ങള്‍ അയച്ച സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സേനാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
പാഴ്‌സലുകള്‍ അയച്ചവരുടെ മേല്‍വിലാസങ്ങള്‍ കണ്ടുപിടിച്ച് അവരുടെ മാതാപിതാക്കള്‍ക്ക് അവ തിരിച്ചയയ്‌ക്കാനാണ് സേനയുടെ തീരുമാനം. ഒപ്പം പ്രതിഷേധക്കാര്‍ക്ക് ഓരോ സാരി സമ്മാനമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്












Click it and Unblock the Notifications