രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
കോഴിക്കോട്: മെഡിക്കല്‍ കോളെജ് ആശുപത്രിയ്‌ക്ക് സമീപത്ത് രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്പത്തിയഞ്ചുകാരനെ പൊലീസ് പിടികൂടി.
കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി ശ്രീധരന്‍ ആണ് പിടിയിലായത്. ഫെബ്രുവരി ആറിന് രാത്രിയിലാണ് ആശുപത്രിയ്‌ക്ക് സമീപത്തുള്ള ബസ് സ്റ്റോപ്പില്‍ കിടുന്നുറങ്ങുകയായിരുന്ന നാടോടിക്കുടുംബത്തിലെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്.
കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തൊട്ടടതുത്തുള്ള ചവറ്റുകൂനയില്‍ നിന്നും അബോധാവസ്ഥയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കേസില്‍ അന്വേഷണം നടത്തിയ പൊലീസ് നാടോടിസംഘത്തില്‍ത്തന്നെയുള്ള ചിലരെ ചോദ്യം ചെയ്യാനായി ആദ്യം കസ്‌റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധമില്ലെന്ന് കണ്ട് ഇവരെ വിട്ടയയ്‌ക്കുകയായിരുന്നു.
കരിങ്കല്‍ തൊഴിലാളിയായ ശ്രീധരന് ഭാര്യയും രണ്ട് മക്കളുമുണ്ട് ഇരുപത് വര്‍ഷത്തോളമായി കുടുംബവുമായി പിരിഞ്ഞ് കഴിയുന്ന ഇയാള്‍ ആശുപത്രി പരിസരത്താണ് ജീവിക്കുന്നത്.


Click it and Unblock the Notifications