പിണറായി പ്രസംഗിച്ച വേദിയില്‍ ചാണകം തളിക്കാന്‍ ശ്രമം
തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസംഗിച്ച വേദിയില്‍ ചാണകം തളിക്കാന്‍ ശ്രമിച്ചു.
ബിജെപി പ്രവര്‍ത്തകരാണ് പിണറായി വിജയന്‍ വെള്ളിയാഴ്‌ച പ്രസംഗിച്ച തേക്കിന്‍കാട് മൈതാനിയിലെ വേദിയില്‍ ചാണകം തളിക്കാന്‍ ശ്രമിച്ചത്. ബിജെപിക്കാരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കി.
ബിജെപി വേദിയില്‍ ചാണകം തളിക്കാന്‍ ശ്രമിക്കുന്നുവെന്നറിഞ്ഞെത്തിയ. സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേജിന്‌ചുറ്റും വലയം തീര്‍ത്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പൊലീസ് സ്ഥലത്തെത്തി ബിജെപി പ്രവര്‍ത്തകരെ അറസ്റ്റുചെയ്‌ത് നീക്കി.
പിണറായി തൃശൂരില്‍ പ്രവേശിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക തലസ്‌താനത്തിന് അപമാനമാണെന്ന് ആരോപിച്ചാണ് ബിജെപിയുടെ നടപടി. പൊലീസ് അറസ്റ്റുചെയ്യാന്‍ ശ്രമിച്ചപ്പോഴും പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു.
നവ കേരള മാര്‍ച്ചിന് നല്‍കിയ സ്വീകരണച്ചടങ്ങിലാണ് ഈ വേദിയില്‍ വെള്ളിയാഴ്‌ച പിണറായി പ്രസംഗിച്ചത്.












Click it and Unblock the Notifications