പാകിസ്താനില്‍ താലിബാന് പിടിമുറുക്കുന്നു: സര്‍ദാരി
ഇസ്ലാമബാദ്: പാകിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താലിബാന് ശൃംഗലകള്‍ സ്ഥാപിച്ചതായി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. രാജ്യത്തെ രക്ഷിക്കാന്‍ തീവ്രവാദികളുമായുള്ള യുദ്ധം അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
120000 സൈനികര്‍ താലിബാന് ഭീകരര്‍ക്കെതിരെ പോരാടുന്നുണ്ട്. തീവ്രവാദികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ല. അഫ്ഗാന് അതിര്‍ത്തി പ്രദേശങ്ങളിലാണ് തീവ്രവാദികളുടെ താവളം.
സൈന്യവും അതിര്‍ത്തിപ്രദേശത്തെ സൈന്യവും തീവ്രവാദികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്പ് നടത്തുന്നുണ്ട്. ജനങ്ങളെയും സൈന്യത്തെയും ഞാന്അഭിനന്ദിക്കുന്നു- സര്‍ദാരി പറഞ്ഞു
ഒരു സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് രാജ്യത്ത് താലിബാന് പിടിമുറുക്കുന്നകാര്യം സര്‍ദാരി വെളിപ്പെടുത്തിയത്.
പാകിസ്താന്റെ ഭൂപ്രദേശങ്ങളില്‍ താലിബാന്റെ സ്വാധീനമുണ്ട്. ഭീകരരുടെ താവളമാണ് പാകിസ്താനെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം സംബന്ധിച്ച് സര്‍ദാരിയും ഒബാമയും ഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായി പാക് വിദേശകാര്യമന്ത്രാലയം വെളിപ്പെടുത്തി.
താലിബാന് സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന സ്വാത് താഴ് വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും കഴിഞ്ഞ ദിവസം സംയുക്ത യോഗം വിളിച്ചുചേര്‍ത്തിരുന്നു. അതിര്‍ത്തിപ്രദേശങ്ങളില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള സൈനിക നടപടി തുടരാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications