കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്‌: ഉത്തേജനപാക്കേജ്‌ പ്രഖ്യാപിച്ചേയ്‌ക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ആഗോള സാമ്പത്തിക മാന്ദ്യം എല്ലാമേഖകളെയും ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പ്രണബ്‌ മുഖര്‍ജി കേന്ദ്രബജറ്റ്‌ തിങ്കളാഴ്‌ച അവതരിപ്പിക്കും.

ഇടക്കാല ബജറ്റില്‍ സാമ്പത്തിക, വ്യവസായ, വാണിജ്യ മേഖലകള്‍ക്കുള്ള മൂന്നാം ഉത്തേജന പാക്കേജ്‌ പ്രഖ്യാപിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കുന്നതിനാല്‍ ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുക.

വളര്‍ച്ചാ നിരക്കിനെ പിടിച്ചുനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാകും. നടപ്പ്‌ സാമ്പത്തിക വര്‍ഷം രാജ്യം 7.1 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നെന്നാണ്‌ നേരത്തേ ധനമന്ത്രിയായിരുന്ന പി. ചിദംബരം പറഞ്ഞത്‌. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയെ സംബന്ധിച്ച്‌ ഇപ്പോഴത്തേതിലും കടുപ്പമേറിയതായിരിക്കുമെന്നും ഞായറാഴ്‌ച ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങില്‍ അഭ്യന്തരമന്ത്രി ചിദംബരം മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

തൊഴില്‍ സംരക്ഷണ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്‌. കയറ്റുമതി, വിവരസാങ്കേതിക വിദ്യാ മേഖലകളെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷ.

റെയില്‍വേ ബജറ്റില്‍ കാര്യമായ പരിഗണന ലഭിക്കാതെ പോയ കേരളം പൊതബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്‌. കാര്‍ഷിക മേഖലയ്‌ക്കും പരമ്പരാഗത വ്യവസായങ്ങള്‍ക്കും ഊന്നല്‍ ലഭിയ്‌ക്കുമെന്നും നികുതി വിഹിതം ഉയര്‍ത്തിക്കിട്ടുമെന്നുമാണ്‌ കേരളത്തിന്റെ പ്രതീക്ഷ.

സാമ്പത്തികമാന്ദ്യം കാരണം വിദേശത്തുനിന്നും നാട്ടിലേയ്‌ക്ക്‌ മടങ്ങുന്നവര്‍ക്കായി പ്രത്യേക പാക്കേജ്‌ ബജറ്റില്‍ ഉണ്ടാകുമെന്ന്‌ സൂചനയുണ്ട്‌. ഇത്‌ വിദേശമലയാളികള്‍ക്ക്‌ കൂടി സഹായകമാകുന്നത്‌ കേരളത്തിന്‌ ഗുണം ചെയ്യും. ഇപ്പോള്‍ സംസ്ഥാനത്തിന്‌ ലഭിയ്‌ക്കുന്ന നികുതി വിഹിതം 18 ശതമാനമാണ്‌. ഇത്‌ വര്‍ധിപ്പിക്കാുള്ള ആവശ്യം സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്‌ പലവട്ടം മുന്നോട്ടുവച്ചതാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X