കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയികളെ ബലമായി വിവാഹം കഴിപ്പിച്ചു

  • By Staff
Google Oneindia Malayalam News

പുനെ: പ്രണയദിനത്തില്‍ ശിവസേനാ പ്രവര്‍ത്തകര്‍ കമിതാക്കളെ നിര്‍ബന്ധിതമായി വിവാഹം കഴിപ്പിച്ചു. പുനെയിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേയ്‌ക്ക്‌ ബൈക്കില്‍ ഉല്ലാസയാത്രപോയ യുവാവിനെയും യുവതിയെയുമാണ്‌ സേനാ പ്രവര്‍ത്തകര്‍ ബലമായി വിവാഹം കഴിപ്പിച്ചത്‌.

ബൈക്ക്‌ തടഞ്ഞുനിര്‍ത്തി ഇരുവരെയും പരസ്‌പരം മാലചാര്‍ത്തിയ്‌ക്കുയും യുവാവിനെക്കൊണ്ട്‌ യുവതിയെ താലികെട്ടിക്കുകയുമായിരുന്നു. സ്‌ത്രീപുരുഷ ബന്ധത്തെക്കുറിച്ചുള്ള പശ്ചാത്യ വീക്ഷണത്തെ എതിര്‍ക്കാനും ബന്ധങ്ങളുടെ പവിത്രത ബോധ്യപ്പെടുത്താനുമാണ്‌ ഇരുവരെയും തങ്ങള്‍ വിവാഹം ചെയ്യിച്ചതെന്ന്‌ ശിവസേനാ നഗര അധ്യക്ഷ നാനാ വഡേക്കര്‍ പറഞ്ഞു.

എന്നാല്‍ ബലമായി വിവാഹം കഴിപ്പിച്ചുവെന്ന പേരില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പുനെ പൊലീസ്‌ അറിയിച്ചു. നഗരങ്ങളിലെ കടകളില്‍ വില്‍പനയ്‌ക്ക്‌ വച്ച ആശംസാ കാര്‍ഡുകളും മറ്റും സംഘടനാ പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത്‌ നശിപ്പിച്ചിട്ടുണ്ട്‌

ഓറംഗബാദിലും ഭാരതീയ വിദ്യാര്‍ത്ഥി സേനാ പ്രവര്‍ത്തകര്‍ കമിതാക്കളെ റോഡില്‍ തടഞ്ഞുനിര്‍ത്തി മുഖത്ത്‌ കരിതേച്ചതായി റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ പ്രണയദിനത്തില്‍ വന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേയ്‌ക്കുമെന്ന്‌ കരുതിയ കര്‍ണാടകത്തില്‍ പ്രത്യേകിച്ചും ബാംഗ്ലൂരില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.

ഇവിടെ കമിതാക്കള്‍ പതിവുപോലെ പ്രണയദിനം സുഖമമായി ആഘോഷിച്ചു. എന്നാല്‍ പബുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ എല്ലാവര്‍ഷവും ഉണ്ടാവാറുള്ളതുപോലുള്ള തിരക്കുണ്ടായിരുന്നില്ല. സാമ്പത്തിക മാന്ദ്യവും ധാര്‍മിക പൊലീസുകാരുടെ ഭീഷണിയുമൊന്നും പ്രണയദിന സമ്മാനവിപണിയെ ബാധിച്ചിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

പലരും പ്രണയഭാജനത്തിന്‌ സമ്മാനിക്കാന്‍ വിലയേറിയ സമ്മാനങ്ങള്‍ തന്നെയാണ്‌ തിരഞ്ഞെടുത്തത്‌. ബാംഗ്ലൂരില്‍ പ്രണയദിനാഘോഷത്തിനെതിരെയും പ്രണയദിനാഘോഷങ്ങള്‍ തടയുന്നതിനെതിരെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബല്‍ഗാമില്‍ ചില സംഘടനാ പ്രവര്‍ത്തകര്‍ പ്രണയദിനാഘോഷം നടന്ന ഹോട്ടലില്‍ അതിക്രമം നടത്തിയാതി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X