കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമിതാക്കളെന്ന്‌ കരുതി സഹോദരനും സഹോദരിയ്‌ക്കും മര്‍ദ്ദനം

  • By Staff
Google Oneindia Malayalam News

ഉജ്ജയിന്‍(മധ്യപ്രദേശ്‌): പ്രണയദിനാഘോഷത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ കമിതാക്കളാണെന്ന്‌ കരുതി സഹോദരനെയും സഹോദരിയെയും കയ്യേറ്റം ചെയ്‌തു.

വിക്രം യൂണിവേഴ്‌സിറ്റിയില്‍ നിന്നും മടങ്ങുന്നതിനിടെയാണ്‌ സഹോദരങ്ങളെ ഒരു സംഘം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്‌. അക്രമികള്‍ തന്നെ പിടിച്ച്‌ തള്ളുകയും അടിയ്‌ക്കുകയും കയ്യിലുണ്ടായിരുന്ന ബാഗ്‌ വലിച്ചുകീറുകയും ചെയ്‌തതായി ആണ്‍കുട്ടി പരാതിപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട്‌ നാലുപേരെ പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌.

എന്നാല്‍ സംഭവവുമായി തങ്ങള്‍ക്ക്‌ ബന്ധമില്ലെന്നും അറസ്റ്റിലായവര്‍ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരെല്ലെന്നും സംഘടനാ കണ്‍വീനര്‍ മുകേഷ്‌ യാദവ്‌ പറഞ്ഞു.

യൂണിവേഴ്‌സിറ്റിയിലും പരിസരത്തും വിദ്യാര്‍ത്ഥികള്‍ പ്രണയദിനം ആഘോഷിക്കുന്നത്‌ തടയാനായി പ്രവര്‍ത്തകര്‍ സര്‍വ്വസന്നാഹങ്ങളുമായി റോന്തുചുറ്റുന്നുണ്ടായിരുന്നു. ഈ സമയത്താണ്‌ കാമ്പസില്‍ നിന്നും കൈ കോര്‍ത്തുപിടിച്ചുകൊണ്ട്‌ ആണ്‍കുട്ടിയും പെണ്‍കുട്ടിയും നടന്നുവരുന്നത്‌ കണ്ടത്‌.

കമിതാക്കളാണെന്ന്‌ കരുതി പ്രവര്‍ത്തകര്‍ ഇവരെ പിടിച്ച്‌ സര്‍വ്വകലാശാലയുടെ പ്രധാനകവാടത്തിനടത്തുകൊണ്ടുവന്നാണ്‌ മര്‍ദ്ദിച്ചത്‌. ആണ്‍കുട്ടിയെ മര്‍ദ്ദിയ്‌ക്കുന്നതിനിടെ പെണ്‍കുട്ടി അത്‌ തന്റെ അനിയനാണെന്ന്‌ വിളിച്ചുപറഞ്ഞതില്‍പ്പിന്നെയാണ്‌ പ്രവര്‍ത്തകര്‍ മര്‍ദ്ദനം നിര്‍ത്തിയത്‌.

പതിനഞ്ചുകാരനായ കുട്ടി ഒന്‍പതാംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. സഹോദരി ബിരുദവിദ്യാര്‍ത്ഥിനിയാണ്‌. ഒന്നാംവര്‍ഷ ബിരുദ പരീക്ഷയുടെ ഫലം ശനിയാഴ്‌ച പ്രസിദ്ധീകരിക്കുമെന്നറിഞ്ഞ്‌ ഫലമറിയാനായാണ്‌ ഇവര്‍ കാമ്പസില്‍ എത്തിയത്‌.

സഹോദരങ്ങളാണെന്ന മനസ്സിലായതിനെത്തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ ആണ്‍കുട്ടിയെ ആലിംഗനം ചെയ്‌ത്‌ മാപ്പ്‌ പറഞ്ഞ്‌ രംഗത്തുനിന്നും തലയൂരുകയായിരുന്നു.തുടര്‍ന്നാണ്‌ മര്‍ദ്ദനത്തിനരയായ വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X