Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്‌ പാര്‍ട്ടിവിട്ട്‌ പുറത്തുവരണമെന്ന്‌ രാഘവന്‍

തിരുവനന്തപുരം: അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന്‌ പറയുന്ന മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ ധൈര്യമുണ്ടെങ്കില്‍ സിപിഎം വിട്ട്‌ പുറത്തുവരണമെന്ന്‌ സിഎംപി നേതാവ്‌ എം വി രാഘവന്‍.

ലാവലിന്‍ ഇടപാട്‌ പാര്‍ട്ടിയുടെ അറിവോടുകൂടി നടത്തിയ കച്ചവടമാണെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ സമ്മതിച്ച സ്ഥിതിയ്‌ക്ക്‌ ഈ വിഷയത്തില്‍ സ്വന്തം നിലപാട്‌ പരസ്യമാക്കാന്‍ വിഎസ്‌ തയ്യാറാവണം. നിലപാട്‌ വ്യക്തമാക്കാന്‍ കഴിയില്ലെങ്കില്‍ കാരാട്ടും പിണറായിയും പറയുന്നത്‌ അനുസരിച്ച്‌ വിഎസ്‌ അടങ്ങിയൊതുങ്ങിക്കഴിയണം.

സിപിഎമ്മില്‍ നിന്നും പലരേയും പുറത്താക്കാന്‍ നേതൃത്വം കൊടുത്തയാളാണ്‌ വിഎസ്‌. അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നാല്‍ സംരക്ഷണം നല്‍കാന്‍ തയ്യാറാണ്‌- രാഘവന്‍ പറഞ്ഞു.

പണം കൊടുത്ത്‌ പിണറായി ആളെ പിടിക്കുമ്പോള്‍ വിഎസിന്‌ എന്താണ്‌ ചെയ്യാന്‍കഴിയുക. വിഎസിനൊപ്പം നിന്നിരുന്ന എറണാകുളം ജില്ലാ കമ്മിറ്റിപോലും 700 കോടിയുടെ എച്ച്‌എംടി ഭൂമി ഇടപാടില്‍ അദ്ദേഹത്തെ തള്ളിപ്പറയുകയാണുണ്ടായത്‌. അഴിമതി തേച്ചുമായ്‌ചു കളയാനുള്ള കസര്‍ത്താണ്‌ പിബിയും കാരാട്ടും നടത്തുന്നത്‌.

സിബിഐ കുറ്റപത്രത്തില്‍ പിണറായിയുടെ പേര്‌ വ്യക്തമായി പരാമര്‍ശിക്കുന്നില്ലെന്നാണ്‌ കാരാട്ടിന്റെ വാദം. എങ്കില്‍ എന്തുകൊണ്ടാണ്‌ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത്‌- രാഘവന്‍ ചോദിച്ചു.

കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യുന്നകാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാറിന്‌ മൂന്നുമാസം സമയമനുവദിച്ച ഹൈക്കോടതി നടപടി ശരിയായില്ലെന്നും രാഘവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+