വിഎസ് ഒറ്റയാന് പോരാട്ടം നടത്തിയിട്ടില്ലെന്ന് പിണറായി
ആലുവ: ലാവലിന്‍ പ്രശ്നത്തില്‍ പൊളിറ്റ് ബ്യൂറോയുടെ പൂര്‍ണ പിന്തുണയുമായി സംസ്ഥാനത്ത് തിരിച്ചെത്തിയ പിണറായി വിജയന് വിഎസ് അച്യുതാനന്ദന്റെ കാര്യത്തില്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നു.
സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായി വിഎസിന്റെ നിലപാടുകളെ ന്യായീകരിക്കുന്ന തരത്തിലാണ് നവകേരള മാര്‍ച്ചിന്റെ ഭാഗമായി ആലുവയില്‍ എത്തിയ പിണറായി സംസാരിച്ചത്. അഴിമതിക്കെതിരെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് നടത്തിയ പോരാട്ടങ്ങളെല്ലാം പാര്‍ട്ടി തീരുമാനങ്ങള്‍ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിഎസ് ഒറ്റയാന് സമരം നടത്തിയെന്ന് ആരോപിക്കാന്‍ കഴിയില്ല. പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായി അദ്ദേഹം ചില നിലപാടുകള്‍ എടുക്കുകയാണ് ചെയ്തത്. ഈ പാര്‍ട്ടിയില്‍ത്തന്നെയാണ് ഞങ്ങള്‍ രണ്ടുപേരും നില്‍ക്കുന്നത്. പ്രതിപക്ഷനേതാവ്, പാര്‍ട്ടി നേതാവ് എന്നീ നിലകളില്‍ അദ്ദേഹം ചില നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത് അതിനുവേണ്ടിയാണ്.
അഴിമതിയ്ക്കെതിരെ പോരാട്ടം തുടരുമെന്ന വിഎസിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് പിണറായി ഇങ്ങനെ പറഞ്ഞത്.
ലാവലിന്‍ കരാര്‍ ഒപ്പിട്ടത് പാര്‍ട്ടി തീരുമാനം അനുസരിച്ചായിരുന്നുവെങ്കില്‍ ഉദ്യോഗസ്ഥരെ എന്തിന് ബലിയാടാക്കി എന്ന ചോദ്യത്തിന് ലാവലിന്‍ കേസില്‍ താന്‍ കൂടുതലൊന്നും പറയില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ഏത് കാലത്തും സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയാണ് പതിവ്. ഇത്തരത്തില്‍ എല്ലാ പരിശോധനകളും സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications