കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ബ്രൗസ്‌ ചെയ്യുന്നവര്‍ കുടുങ്ങും

  • By Staff
Google Oneindia Malayalam News

മുംബൈ: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുക കൈമാറ്റം ചെയ്യുക, പ്രസിദ്ധീകരിക്കുക എന്നിവ മാത്രമല്ല ഇത്തരം ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്‌താലും ഇനി മുതല്‍ കുറ്റകരമാകും.

പാര്‍ലമെന്റില്‍ പാസാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബില്ലിലാണ്‌ ഈ വ്യവസ്ഥയുള്ളത്‌. കുട്ടികളുടെ ഏതെങ്കിലും തരത്തിലുള്ള അശ്ലീലചിത്രങ്ങളെടുക്കുക, ഡൗണ്‍ലോഡ്‌ ചെയ്യുക, ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുക,. ബ്രൗസ്‌ ചെയ്യുക എന്നീ കുറ്റങ്ങള്‍ക്ക്‌ അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിയ്‌ക്കാം.

സൈബര്‍ കുറ്റകൃത്യത്തിന്റെ കീഴില്‍ സൈബര്‍ ഭീകരവാദം, വ്യക്തിത്വ അപഹരണം, സ്വകാര്യതാ ലംഘനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ബില്ലിനെതിരെ വിമര്‍ശനങ്ങല്‍ ഉയര്‍ന്നുകഴിഞ്ഞു.

പൗരന്മാരുടെ അവകാശങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ സര്‍ക്കാറിന്‌ അവകാശം നല്‍കുന്നതാണ്‌ ബില്ലെന്നാണ്‌ ആരോപണം. അശ്ലീല സാഹിത്യവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ക്ക്‌ കൃത്യമായ നിര്‍വ്വചനം നല്‍കുന്നതാണ്‌ പുതിയ ബില്‍.

നിലവിലുള്ള നിയമത്തിലെ 67ാം വകുപ്പില്‍ അശ്ലീല സാഹിത്യത്തെക്കുറിച്ച്‌ കൂടുതല്‍ വിശദീകരണം നല്‍കാതെ കുറ്റകരമായ കൃത്യം എന്നുമാത്രമാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. കുട്ടികളുടെ അശ്ലീലചിത്രങ്ങളെക്കുറിച്ചും പഴയ നിയമത്തില്‍ പരാമര്‍ശമില്ല. പുതിയ നിയമത്തിലെ സെക്ഷന്‍ 67ബിയിലാണ്‌ കുട്ടികളുടെ അശ്ലീലചിത്രം സംബന്ധിച്ച കുറ്റകൃത്യങ്ങളെക്കുറിച്ചും ശിക്ഷകളെക്കുറിച്ചും വിശദീകരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X