Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക മാന്ദ്യം മറന്ന ബജറ്റ്‌ പ്രതിപക്ഷം

ദില്ലി: യുപിഎ സര്‍ക്കാറിന്‍രെ ഇടക്കാല ബജറ്റില്‍ രാജ്യത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള നിര്‍ദ്ദേശങ്ങളൊന്നുമില്ലെന്ന്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

രാജ്യം നേരിടുന്ന പ്രധാന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കൊന്നും ബജറ്റില്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ബജറ്റ്‌ പരാജയപ്പെട്ടതായി സിപിഎം നേതാവ്‌ ബസുദേവ്‌ ആചാര്യ പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനും തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നത്‌ നികത്തുന്നതിനും ബജറ്റില്‍ നിര്‍ദേശങ്ങളില്ല. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ലോക്‌സഭയില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിന്റെ മറ്റൊരു പതിപ്പുമാത്രമാണ്‌ ബജറ്റ്‌- ആചാര്യ കുറ്റപ്പെടുത്തി.

സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ടുഴലുന്ന ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്‌ ബജറ്റെന്ന്‌ ബിജെപി വക്താവ്‌ മുക്താര്‍ അബ്ബാസ്‌ നഖ്‌ വി പറഞ്ഞു. താല്‍ക്കാലിക ധമന്ത്രി താല്‍ക്കാലിക സര്‍ക്കാറിനായി താല്‍ക്കാലികമായി നിര്‍മ്മിച്ച ബജറ്റാണിതെന്നും നഖ്‌ വി ആരോപിച്ചു.

തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ടുകൊണ്ടുള്ള ബജറ്റാണ്‌ പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ചതെന്ന്‌ സിപിഐ നേതാവ്‌ ഗുരുദാസ്‌ദാസ്‌ ഗുപ്‌ത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+