Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപകര്‍ മൊബൈല്‍ ഉപയോഗിക്കുന്നതും നിരോധിക്കുന്നു

മുംബൈ: മഹാരാഷ്‌‌ട്രത്തിലെ വിദ്യാലയങ്ങളില്‍ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

പഠിപ്പിക്കുന്നതിനിടയില്‍ അധ്യാപകര്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സമയനഷ്ടമുണ്ടാകുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ്‌ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

പഠിപ്പിക്കുന്ന സമയത്ത്‌ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിനുള്ള സമയം നഷ്ടപ്പെടുത്തുന്നുവെന്ന്‌ രക്ഷിതാക്കളില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ടെന്ന്‌ വിദ്യാഭ്യാസമന്ത്രി പദംഗറാവു കദം പറഞ്ഞു.

അധ്യാപന സമയത്ത്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും സര്‍ക്കാര്‍-സ്വകാര്യസ്‌കൂളുകളില്‍ ഈ നിയമം നടപ്പാക്കാനാണ്‌ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ മഹാരാഷ്ട്രത്തില്‍ നേരത്തേ നിരോധിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+