എല്‍ഡിഎഫ് സര്‍ക്കാറിന്റെ സ്വീകാര്യത വര്‍ധിച്ചു പിണറായി
എറണാകുളം: നവകേരളയാത്രയെ അനുകൂലിച്ചുകൊണ്ടുള്ള ജനങ്ങളുടെ പ്രതികരണം എല്‍ഡിഎഫ് സര്‍ക്കാറിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചുവെന്നതിന് തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പിണറായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍കൂടി ആയിരിക്കും. വ്യക്തികളുടെ മാത്രം പ്രവര്‍ത്തനങ്ങളല്ല പാര്‍ട്ടിയുടെ മൊത്തം പ്രവര്‍ത്തനത്തെയാണ് ജനങ്ങള്‍ വിലയിരുത്തുക- അദ്ദേഹം പറഞ്ഞു.
നവകേരളയാത്രയില്‍ വിഎസ് ഇനിയെങ്കിലും പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ആശങ്കപ്പെടേണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി.
ലാവലിന്‍ ഇടപാടില്‍ ഒരുതരത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ല. അതിനെക്കുറിച്ച് ജനറല്‍ സെക്രട്ടറി കാരാട്ട് വളരെ വ്യക്തമായി പറഞ്ഞതാണ്. തിരഞ്ഞെടുപ്പിന് ശേഷം പിബി ലാവലിന്‍ പ്രശ്‌നം ചര്‍ച്ചചെയ്യുമോയെന്നകാര്യം അറിയില്ല. വല്ലാതെ ആക്രമിക്കപ്പെടുന്ന അവസ്ഥ എനിയ്‌ക്കെപ്പോഴും ഉണ്ടായിട്ടുണ്ട്- പിണറായി പറഞ്ഞു.












Click it and Unblock the Notifications