മുംബൈ ആക്രമണം ആസൂത്രണം ചെയ്ത വീട് കണ്ടെത്തി
ഇസ്ലാമബാദ്: മുംബൈ ആക്രമണം ആസൂത്രണം ചെയ്യാന്‍ ഭീകരര്‍ ഉപയോഗിച്ച വീട് പാകിസ്താനില്‍ കണ്ടെത്തിയതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ഈ വീടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആള് താമസമില്ലാത്ത വീടിന്റെ ചിത്രങ്ങളും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
ഗുജറാത്ത് തീരത്തുനിന്നും 160 കിലോമീറ്റര്‍ അകലെ മിര്‍പൂര്‍ സാക്രോയിലാണ് വീട് സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നാണ് ഭീകരര്‍ കറാച്ചി വഴി മൂന്നു ബോട്ടുകളിലായി ഇന്ത്യന്‍ തീരത്തെത്തിയത്.
മുംബൈ ആക്രമണം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്ന പത്രങ്ങളും വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുടെ ഭൂപടങ്ങള്‍ വീടിന്റെ ചുവരുകളില്‍ പതിച്ചുവച്ചിട്ടുണ്ട്. ഇതില്‍ ചിലതില്‍ മുംബൈയുടെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
മുംതാസ് എന്നൊരാളാണ് വീട് നോക്കിനടത്തുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുറിയിലെ റാക്കുകളില്‍ പുസ്തകങ്ങളും മറ്റൊരു മുറിയില്‍ മെത്തയും കട്ടിലും വീപ്പകളും സൂക്ഷിച്ചിട്ടുണ്ട്. ഒരു മുറിയില്‍ ലോക്കര്‍ സൗകര്യമുള്ളതായും ചിത്രങ്ങളില്‍ കാണുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications