കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയം പഴങ്കഥ: ചന്ദര്‍ മാനഭംഗപ്പെടുത്തിയെന്ന്‌ ഫിസ

  • By Staff
Google Oneindia Malayalam News

മൊഹാലി: മുന്‍ ഹരിയാന ഉപമുഖ്യമന്ത്രി ചന്ദര്‍ മോഹന്റെ രണ്ടാം ഭാര്യ അനുരാധ ബാലി എന്ന ഫിസ ഭര്‍ത്താവിനെതിരെ മാനഭംഗത്തിനും വഞ്ചനയ്‌ക്കും കേസുകൊടുത്തു.

പഞ്ചാബ്‌ പൊലീസില്‍ അനുരാധ സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പ്‌ ദേശീയ വനിതാ കമ്മീഷനും പഞ്ചാബ്‌ മനുഷ്യാവകാശ കമ്മീഷനും ഹരിയാന മുഖ്യമന്ത്രിയ്‌ക്കും നല്‍കിയിട്ടുണ്ട്‌. ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനായ ചന്ദര്‍മോഹനും ഫിസയും പ്രണയിച്ച്‌ വിവാഹിതരായതാണ്‌.

ആദ്യവിവാഹ ബന്ധം വേര്‍പെടുത്താതെയാണ്‌ ചന്ദര്‍ ഫിസയെ വിവാഹംചെയ്‌തത്‌. ഇസ്ലാം മതത്തിലേയ്‌ക്ക്‌ മാറിയശേഷമായിരുന്നു ഇവരുടെ വിവാഹം. ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ഫിസ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിരുന്നു. ചന്ദറിനെ തന്റെ അടുത്ത്‌ നിന്ന്‌ ആരോ തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹത്തെ കാണാനില്ലെന്നും പറഞ്ഞ്‌ ഫിസ പത്രസമ്മേളനം നടത്തിയിരുന്നു.

എന്നാല്‍ ഫിസ പറഞ്ഞതുപോലെ തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന്‌ ചന്ദര്‍ എതിര്‍ പ്രസ്‌താവനയുമിറക്കി. തുടര്‍ന്ന്‌ ഫിസ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ചന്ദര്‍ വിദേശത്തേയ്‌ക്ക്‌ കടന്നിരിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

മാനഭംഗം, വഞ്ചന എന്നിവയ്‌ക്കുപുറമെ ഭിഷണി, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചന്ദറിനെതിരെ ഫിസ ആരോപിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ മുന്‍ അസിസ്റ്റന്റ്‌ അഡ്വക്കറ്റ്‌ ജനറലായിരുന്ന ഫിസ ആദ്യവിവാഹബന്ധം വേര്‍പെടുത്തിയാണ്‌ ചന്ദറിനെ വിവാഹം ചെയ്‌തത്‌.

വിവാഹത്തിന്‌ മുമ്പ്‌ തുടര്‍ച്ചയായി ഒരു മാസത്തോളം മന്ത്രിസഭയില്‍ എത്താഞ്ഞതിനെത്തുടര്‍ന്നാണ്‌ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും ചന്ദറിനെ പുറത്താക്കിയത്‌. ഫിസയുടെ പാരതിയന്മേല്‍ മൊഹാലി പൊലീസ്‌ സൂപ്രണ്ട്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.

തനിക്ക്‌ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട്‌ ഫിസ പഞ്ചാബ്‌ എഡിജിപിയ്‌ക്കും പരാതി നല്‍കിയിട്ടുണ്ട്‌. ചന്ദര്‍തന്നെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ച്‌ വിവാഹംചെയ്‌തത്‌ ലൈംഗികബന്ധത്തിന്‌ വേണ്ടിമാത്രമായിരുന്നുവെന്നാണ്‌ ഫിസയുടെ ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X