Get Updates
Get notified of breaking news, exclusive insights, and must-see stories!

മാന്ദ്യം ഐടിമേഖലയെ രൂക്ഷമായി ബാധിച്ചു: നിലേക്കനി

ബാംഗ്ലൂര്‍: ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയിലെ ഐടി മേഖലയെയും ഈ മേഖലയിലെ പുതിയ നിയമനങ്ങളെയും ബാധിച്ചിരിക്കുകയാണെന്ന്‌ ഇന്‍ഫോസിസ്‌ ടെക്‌നോളജീസ്‌ വൈസ്‌ ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി പറഞ്ഞു.

ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓപ്‌ സോഷ്യന്‍ ആന്റ്‌ എകണോമിക്‌സ്‌ ചെയ്‌ഞ്ചസില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷം ഐടി മേഖലയില്‍ തൊഴിലവസരങ്ങളില്ല. ഇപ്പോഴത്തെ ഈ മാന്ദ്യം ഐടി മേഖലയെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌.

ഇത്‌ എത്രകാലം നീണ്ടുനില്‍ക്കുമെന്നോ എന്ന്‌ അവസാനിക്കുമെന്നോ ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. ഈ മേഖലയിലെ വളര്‍ച്ച മുപ്പത്‌ശതമാനമായിരുന്നപ്പോള്‍ നിയമനങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ടുപോയിരുന്നു.

സാമ്പത്തിക രംഗത്തുണ്ടാകുന്ന ചലനങ്ങള്‍ സ്വാഭാവികമായും ഐടി മേഖലയെയും ബാധിയ്‌ക്കും. 2008 സാമ്പത്തിക വര്‍ഷത്തില്‍ 40 ബില്യണ്‍ ഡോളറിന്റെ സോഫ്‌റ്റ്‌ വേര്‍ കയറ്റുമതി നടന്നിരുന്നുവെന്നും ഇപ്പോഴത്തെ മാന്ദ്യം വളര്‍ച്ചാനിരക്ക്‌ 20ശതമാനമാക്കി കുറച്ചിരിക്കുകയാണെന്നും നിലേക്കനി പറഞ്ഞു.

ജനസംഖ്യാ കണക്കനുസരിച്ച്‌ 2035 ആകുമ്പോഴേയ്‌ക്കും ഇന്ത്യയില്‍ 270 മില്യണ്‍ തൊഴിലവസരങ്ങള്‍സൃഷ്ടിക്കപ്പെടേണ്ടതുണ്ട്‌. ഇവിടത്തെ യുവജനങ്ങള്‍ കഴിവുറ്റവരാണ്‌. അവര്‍ക്ക്‌ സ്വന്തം കഴിവ്‌ വിനിയോഗിക്കത്തക്ക അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം- അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+