ഇന്‍ഫോപാര്‍ക് വികസനം 2013ല്‍ പൂര്‍ത്തിയാകും
തിരുവനന്തപുരം കൊച്ചി ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട വികസനം 2013ല്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.
ഇതിനായി 160 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി അവസാനഘട്ടത്തിലാണ്. ഉപദേശകര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാതിരിക്കുകയും ക്രമക്കേടുകള്‍ നടത്തുകയും ചെയ്‌താല്‍ അവരെ മാറ്റുന്നത് സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ഐടി ഉപദേഷ്ടാവിനായി ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഐടി ഉപദേഷ്ടാവിനെ മാറ്റിയതിനെക്കുറിച്ച് വിഡി സതീശന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications