ലാവലിന്‍: എജി റിപ്പോര്‍ട്ട് കിട്ടിയിട്ട് നടപടിയെന്ന് വിഎസ്
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.
പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു വിഎസ്. ലാവലിന്‍ പ്രശ്‌നത്തില്‍ സര്‍ക്കാറിന് കൂട്ടുത്തരാവാദിത്തം നഷ്ടപ്പെട്ടുവെന്ന കെ സുധാകരന്റെ പരാമര്‍ശം ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കാലതാമസമുണ്ടായിട്ടില്ല. പ്രോസിക്യൂഷനെതിരെ മന്ത്രിമാര്‍ നിലപാടെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലാവലിന്‍ പ്രശ്‌നം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
ലാവലിന്‍ കേസില്‍ സര്‍ക്കാര്‍ ചര്‍ച്ചയെ ഭയപ്പെടുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. അഴിമതി നടന്നിട്ടുണ്ടെന്ന് ഉറപ്പായതിനാലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തതെന്നും അദ്ദേഹം ആരോപിച്ചു. നിമയസഭയില്‍ നിന്നും ഇറങ്ങിപ്പോന്നശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഉമ്മന്‍ചാണ്ടി ഇങ്ങനെ പറഞ്ഞത്.












Click it and Unblock the Notifications