സത്യം തട്ടിപ്പ് സിബിഐ അന്വേഷിക്കും
ദില്ലി: കോടികളുടെ തട്ടിപ്പുനടന്ന സത്യം കമ്പ്യൂട്ടേഴ്‌സ് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്‌ച രാജ്യസഭയില്‍ വ്യക്തമാക്കി.
സത്യത്തിന്റെ മുന്‍ ചെയര്‍മാന്‍ ബി രാമലിംഗരാജുവിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രാഷ്‌ട്രീയ സഹായം നല്‍കുന്നുവെന്നാരോപിച്ച് കേസ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോഴാണ് കേന്ദ്ര കോര്‍പ്പറ്റേറ്റ് മന്ത്രി പ്രേംചന്ദ് ഗുപ്‌ത അന്വേഷണം സിബിഐയ്‌ക്ക് വിടുന്നകാര്യം അറിയിച്ചത്.
ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്‌ച പുറപ്പെടുവിച്ചുകഴിഞ്ഞതായും മന്ത്രി അറിയിച്ചു. നിലവില്‍ കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ പരിധിയിലുള്ള ഗൗരവമേറിയ തട്ടിപ്പുകളന്വേഷിക്കുന്ന ഓഫീസാണ്(എസ്‌എസ്‌ഐഒ) കേസന്വേഷിക്കുന്നത്.
സിബിഐയ്‌ക്ക് അന്വേഷണത്തിന് സമയപരിധി നല്‍കിയിട്ടില്ല. സത്യത്തിന്റെ ഓഡിറ്റിങ് നിര്‍വഹിച്ച പ്രൈസ് വാട്ടര്‍ ഹൗസിലേയ്‌ക്ക് അന്വേഷണം നീളുമോയെന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ ഉത്തരം നല്‍കിയില്ല.












Click it and Unblock the Notifications