Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ്‌ പോളിനും അഭിപ്രായവോട്ടെടുപ്പിനും നിരോധനം

ദില്ലി: തിരഞ്ഞെടുപ്പ്‌ നടപടികള്‍ പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ അഭിപ്രായവോട്ടെടുപ്പ്‌ നടത്തുന്നതും എക്‌സിറ്റ്‌ പോള്‍ പ്രവചനം നടത്തുന്നതിനും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിരോധനമേര്‍പ്പെടുത്തി.

ഒരു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ നടപടികള്‍ പൂര്‍ത്തിയാകുന്നതിന്‌ 48 മണിക്കൂര്‍ മുമ്പ്‌ ഏതെങ്കിലും മാധ്യമങ്ങളിലൂടെ അഭിപ്രായവോട്ടെടുപ്പ്‌ ഫലങ്ങള്‍ പുറത്തുവിടുന്നതും വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വോട്ടെടുപ്പ്‌ നടപടികള്‍ പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ എക്‌സിറ്റ്‌പോള്‍ പ്രവചനം നടത്തുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ്‌ ചൊവ്വാഴ്‌ച തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറപ്പെടുവിച്ചത്‌.

ഇത്തരം പ്രവചനങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത്‌ തടയുന്നതിനാണ്‌ ഈ നടപടി. 2004ലും 2009 ഫെബ്രുവരിയിലും തിരിഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആസ്ഥാനത്ത്‌ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അഭിപ്രായവോട്ടെടുപ്പും എക്‌സിറ്റ്‌പോളും നിരോധിക്കണമെന്ന്‌ ആവശ്യം ഉയര്‍ന്നിരുന്നു.

ഇതുസംബന്ധിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ 2004ലും സുപ്രീം കോടതിയില്‍ ഹര്‍ജി എത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായ വോട്ടെടുപ്പും എക്‌സിറ്റ്‌പോളും നിരോധിച്ചുകൊണ്ട്‌ ഉത്തരവിറക്കാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ അധികാരമുണ്ടെന്ന്‌ 2009 ജനുവരി 19ന്‌ സുപ്രീം കോടതി ഉത്തരവിട്ടു. ചട്ടം ലംഘിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ രണ്ട്‌ വര്‍ഷം വരെ ശിക്ഷ വിധിക്കാനാണ്‌ ഉത്തരവിലെ വ്യവസ്ഥ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+