കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ ഇന്ത്യയെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ആക്രമണം നടത്താന്‍ താലിബാന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയാണ്‌ വിവരം കേന്ദ്രസര്‍ക്കാറിന്‌ കൈമാറിയിരിക്കുന്നത്‌.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലുള്ള പാശ്ചാത്യ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കാനാണ്‌ താലിബാന്‍ പദ്ധതിയിടുന്നതെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. മുംബൈ ആക്രമണം നടപ്പാക്കിയതുപോലെ പാക്‌ മണ്ണില്‍നിന്നുതന്നെയാവും ഈ ആക്രമണത്തിനും സഹായം ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

ഏത്‌ തരത്തിലുള്ള ആക്രമണമായിരിക്കുമെന്നോ സമയം ദൗത്യസംഘത്തില്‍ എത്രപേരുണ്ടാകും എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടില്ല. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലുള്ള വിദേശ സാംസ്‌കാരിക നിലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പാകിസ്‌താനിലെ ചില പ്രദേശങ്ങളില്‍ താലിബാന്‍ പിടിമുറുക്കുകയാണെന്നും ചില മേഖലകള്‍ പൂര്‍ണമായും അവരുടെ കൈവശമാണെന്നും കഴിഞ്ഞ ദിവസം പാകിസ്‌താന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാറി വ്യക്തമാക്കിയിരുന്നു. ഇതിനിടെ സ്വാത്‌ താഴ്‌ വരയില്‍ ശരിയത്‌ നിയമം നടപ്പാക്കാന്‍പാകിസ്‌താന്‍ സമ്മതം മൂളിയതിനെത്തുടര്‍ന്ന്‌ താലിബാന്‍ ഇവിടെ പ്രകടനം നടത്തിയിരുന്നു.

താലിബാന്‍ ഇന്ത്യയുടെയും അമേരിക്കയുടെയും പൊതുശത്രുവാണെന്ന്‌ കഴിഞ്ഞ ദിവസം അമേരിക്കന്‍ സര്‍ക്കാര്‍ അഭിപ്രയാപ്പെട്ടിരുന്നു. മുല്ല മുഹമ്മത്‌ ഒമര്‍ എന്നയാളാണ്‌ താലിബാന്‍ നേതാവ്‌. സൈനികരും മദ്രസ അധ്യാപകരുമുള്‍പ്പെട്ടതാണ്‌ ഇവരുടെ സംഘം. അഫ്‌ഗാനിസ്ഥാനാണ്‌ ഇവരുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X