നടന്‍ വിജയകുമാറിന് ജാമ്യം
കൊച്ചി: സംസ്ഥാനത്തെ കുഴല്‍പ്പണ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് കരുതപ്പെടുന്ന നടന്‍ വിജയകുമാറിന് ജാമ്യം അനുവദിച്ചു. എറണാകുളം ജില്ലാ കോടതിയാണ് കര്‍ശനമായ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
മുളക് പൊടിയെറിഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനിടെ പൊലീസ് സ്റ്റേഷനില്‍ വച്ച് കൈയിലെ ഞരമ്പു മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച വിജയകുമാര്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ചില ഗുണ്ടാ സംഘങ്ങളുമായി വിജയകുമാറിന് ബന്ധമുണ്ടെന്നും താരം ഉടന്‍ അറസ്റ്റിലായേക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു












Click it and Unblock the Notifications