കരാറില്‍ ഏര്‍പ്പെടാന്‍ ലാവലിന്‍ തയാറായില്ല: കടവൂര്‍
കൊല്ലം: മലബാര്‍ കാന്‍സര്‍ സെന്‍ററിനുള്ള ധനസഹായം കരാറാക്കുന്ന കാര്യം യുഡിഎഫ് സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന എസ്എന്‍സി ലാവലിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുന്‍ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
ധാരണാപത്രത്തിലൂടെയല്ല കരാറിലൂടെയായിരുന്നു ക്യാന്‍സര്‍ സെന്‍ററിന് ധനസഹായം ഉറപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തരമൊരു കരാറിലേര്‍പ്പെടാന്‍ ലാവലിന്‍ തയാറല്ലായിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ ലാവലിനുമായുള്ള ധാരണാപത്രം പുതുക്കാത്തതാണ് മലബാര്‍ കാന്‍സര്‍ സെന്‍ററിനുള്ള ധനസഹായം നഷ്ടമാകാന്‍ കാരണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും ലാവലിന്‍ കമ്പനിയുടെയും ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കടവൂര്‍ ശിവദാസന്‍.
അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ ലാവലിനുമായുള്ള ധാരണാപത്രം പുതുക്കാതിരുന്നതാണ് ലാവലിന്‍ എല്ലാ ബാധ്യതകളില്‍ നിന്നും ഒഴിവാവാന്‍ കാരണമെന്ന് പിണറായി വിജയന്‍ പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications