വിഴിഞ്ഞം: പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാര്‍ പ്രശ്നത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി.
പ്രതിപക്ഷത്തിന് വേണ്ടി കോണ്‍ഗ്രസിലെ വി.ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. വിഴിഞ്ഞം കരാര്‍ നടപടികളെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കരാര്‍ വഴി സംസ്ഥാന ഖജനാവിന് 332 കോടി രൂപ നഷ്‌ടം വന്നെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ വിഴിഞ്ഞം കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വീണ്ടും സര്‍വകക്ഷിയോഗം വിളിക്കാമെന്നും അതിന് സര്‍ക്കാര്‍ തയ്യാറാണെന്നും നിയമമന്ത്രി എം വിജയകുമാര്‍ അറിയിച്ചു.
നിയമസെക്രട്ടറിയുടെ ഉപദേശം തേടിയ നടപടി ക്രമങ്ങളില്‍ പിഴവുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചു.












Click it and Unblock the Notifications