നഗ്നചിത്രവിവാദം: മലേഷ്യന്‍ വനിതാ എംപി രാജിവച്ചു

ബുക്ക്‌ത് ലഞ്ചനില്‍നിന്നുള്ള ജനപ്രതിനിധിയാണ് മുപ്പത്തിയേഴുകാരിയായ എലിസബത്ത്. രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണിവര്‍. ഇവര്‍ നഗ്നയായി ഉറങ്ങുന്ന ചിത്രമാണ് മൊബൈലുകള്‍ വഴി പ്രചരിച്ചത്. ഇവരുടെ മുന്‍കാമുകനാണ് ഇത് ചെയ്‌തതെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
എന്നാല്‍ രാഷ്ട്രീയ രംഗത്തുള്ള തന്റെ പ്രതിഛായയ്‌ക്ക് മങ്ങലേല്‍പ്പിക്കാന്‍ എതിരാളികള്‍ ആസൂത്രണം ചെയ്‌ത് ഗൂഡാലോചനയാണ് ഇതെന്ന് വോംഗ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും അവര്‍ പറഞ്ഞു.
മലേഷ്യന്‍ സര്‍ക്കാറിന്റെ പല നയങ്ങളെയും വിമര്‍ശിക്കുന്ന ഇവര്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ഇതിനകം തന്നെ ഒട്ടേറെയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
തരംതാണ രാഷ്ട്രീയത്തിലൂടെ സര്‍ക്കാര്‍ വ്യക്തിഹത്യ നടത്തുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അന്‍വര്‍ ഇബ്രാഹിം കുറ്റപ്പെടുത്തി.
വോംഗിനോട് രാജിവയ്‌ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലന്നും അവധിയില്‍ പോയിരിക്കുന്ന അവര്‍ തിരിച്ചുവന്നാല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications