സാമ്പത്തിക രക്ഷാ പദ്ധതിയില്‍ ഒബാമ ഒപ്പുവച്ചു
വാഷിങ്ടണ്‍: അമേരിക്കയിലെ സാമ്പത്തിക പദ്ധതി പരിഹരിക്കുന്നതിനായുള്ള 787 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക രക്ഷാ പദ്ധതിയില്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവച്ചു.
ഇതോടെ രക്ഷാപദ്ധതി നടപ്പാക്കാന്‍ നിയമപരമായി അനുമതിയായി. 2010 നകം പ്രതിസന്ധി മറികടക്കാനുള്ള നികുതിയിളവും മറ്റു പദ്ധതികളും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊളറാഡൊയിലെ ഡെന്‍വറില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ സാമ്പത്തിക വിദഗ്ധരും സെനറ്റ് മെമ്പര്ാമരും പങ്കെടുത്തു. നാല്പതുലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുദ്ദേശിച്ചുള്ള അമേരിക്കന്‍ പുനരുജ്ജീവന പുനര്‍മൂലധന നിക്ഷേപപദ്ധതികളുടെ ഭാഗമായാണിതെന്ന് ഒബാമ വ്യക്തമാക്കി.
രക്ഷാപദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജ്ജം, ടൂറിസം ഭവനിര്മ്മാണമേഖല എന്നിവയെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ബാങ്കുകളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികളും പാക്കേജിലുണ്ട്. രാജ്യത്ത് ഉറച്ച സാമ്പത്തിക അടിത്തറയുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ആദ്യ ചുവടുവയ്പാണിതെന്ന് ഒബാമ പറഞ്ഞു.
എന്നാല്‍ പദ്ധതിയില്‍ ആവശ്യത്തിന് നികുതിയിളവുകളില്ലെന്നും ഇത് വരും വര്‍ഷങ്ങളില്‍ സാമ്പത്തിക രംഗത്ത് കടംവരുത്തിവയ്ക്കാന് കാരണമാകുമെന്നും റിപ്പബ്ലിക്കന്‍ വിഭാഗം പറഞ്ഞു. പ്രതിനിധി സഭയില്‍ ബില്ലിന് റിപ്പബ്ലിക്കന്‍ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചിരുന്നില്ല. സെനറ്റിലും മൂന്നു വോട്ടുകള്‍ മാത്രമാണ് റിപ്പബ്ലിക്കന്‍ വിഭാഗത്തില്‍ നിന്നും പദ്ധതിയ്ക്ക് ലഭിച്ചത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications